സ്ഥാപന ഘടന
കുത്തനൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക സ്ഥാപന ഘടനയും നിർവഹണ വിഭാഗവും.
ഭരണനേതൃത്വം
🗂️സ്ഥിരം സമിതികള്‍ (Standing Committees)
💼ഔദ്യോഗിക ഉദ്യോഗസ്ഥ വിഭാഗം (Administrative Wing)
👩🏻💼സെക്രട്ടറിപ്രധാന ഭരണ നിർവ്വഹണ ഉദ്യോഗസ്ഥന്‍ പഞ്ചായത്തിന്‍റെ നിയമപരവും സാങ്കേതികവുമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.
- ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.
- വിവിധ പദ്ധതികളുടെ നിർവ്വഹണ ചുമതലകളും വഹിക്കുന്നു.
👩🏻💼അസിസ്റ്റന്‍റ് സെക്രട്ടറി ഭരണ നിർവഹണം പഞ്ചായത്തിന്‍റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങള്‍ക്ക് സഹായം നല്കുന്നു.
- കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവർത്തിക്കുന്നു.
- പട്ടികജാതി വികസന പദ്ധതികളുടെ നിര്വ ഹണ ചുമതലകളും വഹിക്കുന്നു.
👩🏻💼ജൂനിയര്‍ സൂപ്രണ്ട്/ഹെഡ് ക്ലർക്ക് ഓഫീസ് മേൽനോട്ടംപഞ്ചായത്തിന്‍റെ ദൈനംദിന ഓഫീസ് പ്രവർത്തനങ്ങള്‍ക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ്.
- ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്ത്തയനങ്ങളും ഏകോപിപ്പിക്കുന്നു.
- ജീവനക്കാരുടെ പ്രവര്ത്ത നങ്ങള്ക്ക് മേല്നോഗട്ടവും നിയന്ത്രണവും നല്കു ന്നു.
👩🏻💼അക്കൗണ്ടന്‍റ് ധനകാര്യ വിഭാഗംപഞ്ചായത്തിന്‍റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്‍റ്.
- വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു.
- ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.
👩🏻💼സീനിയര്‍ ക്ലർക്ക് ക്ലറിക്കല്‍ വിഭാഗം - സീനിയര്‍ഓഫീസ് രേഖകളും ഭരണ നടപടികളും മേല്നോട്ടം വഹിക്കുന്ന ജീവനക്കാരനാണ് സീനിയര്‍ ക്ലർക്ക് .
- വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
- പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.
👩🏻💼ക്ലർക്ക് ക്ലറിക്കല്‍ വിഭാഗം-ജൂനിയര്‍പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് ക്ലർക്ക്
- നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു.
- വാര്ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്ത്ത നങ്ങളും നിര്വഡഹിക്കുന്നു.
👩🏻💼ഓഫീസ് അറ്റന്‍റന്‍റ് ഓഫീസ് ജനറൽ ഹെൽപ്പ്പഞ്ചായത്തിന്‍റെ ദൈനംദിന ഓഫീസ് പ്രവർത്തനങ്ങള്‍ക്ക് സഹായം നല്കുന്നു.
- രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവർത്തനങ്ങള്‍ നിർവഹിക്കുന്നു.
- ഓഫീസിലേക്ക് വരുന്നതും പുറത്തേക്ക് അയക്കുന്നതുമായ കത്തുകൾ, നോട്ടീസുകൾ, മറ്റ് തപാലുകൾ എന്നിവ കൃത്യമായി വിതരണം ചെയ്യുക.
🧹പാർട്ട് ടൈം സ്വീപ്പർഓഫീസ് പരിപാലനംപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെയും പരിസരത്തിന്‍റെയും ശുചിത്വം പൂർണ്ണമായി ഉറപ്പുവരുത്തുന്ന ജീവനക്കാരനാണ്.
- ഓഫീസും അനുബന്ധ മുറികളും ദിവസേന വൃത്തിയാക്കി സൂക്ഷിക്കുന്നു.
- പൊതുജനങ്ങൾക്ക് ആരോഗ്യകരമായ ഓഫീസ് അന്തരീക്ഷം ഒരുക്കാൻ സഹായിക്കുന്നു.