ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക സാംസ്ക്കാരിക ചരിത്രം കുത്തന്നൂരിന്റെ ദേശചരിത്രം, പഴയ പാലക്കാട് തരൂര്‍ സ്വരൂപത്തിന്റെ രാജ്യചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വടമലയ്ക്കും തെന്മലയ്ക്കും ഇടയിലായി കിടക്കുന്ന ഈ പ്രദേശം 18-ാം നൂറ്റാണ്ടില്‍ നടുവട്ടം എന്നറിയപ്പെട്ടു. കരിമ്പനകളും കാട്ടാറുകളും പാറകെട്ടുകളും പാടശേഖരങ്ങളും ഉള്‍പ്പെട്ട ഹരിതാഭമായ ഒരു ഭൂപ്രദേശമായിരുന്നു കുത്തന്നൂര്‍. തരൂര്‍ സ്വരൂപത്തിന്റെ അധീനതയില്‍ നിന്നും 1756-1757 കാലഘട്ടത്തില്‍ അവരുടെ രാജ്യം സാമൂതിരി പിടിച്ചെടുത്തെന്നും അതിനെ മൂന്നായി പകുത്ത് നടുഭാഗത്തിന് നടുവട്ടം എന്നും പേരിട്ടു എന്നുമാണ് ചരിത്രം. ആ നടുവട്ടം രാജ്യത്തിന്റെ 22 ഗ്രാമങ്ങളിലൊന്നാണ് കുത്തന്നൂര്‍. കൂത്തിന്റെ ഈറ്റില്ലം എന്ന നിലയ്ക്കോ, വൈശ്യ ജാതിക്കാര്‍ക്ക് പണ്ടുണ്ടായിരുന്ന “കുത്തന്‍” എന്ന പട്ടപ്പേരില് നിന്നാ ആയിരിക്കണം സ്ഥല നാമം ഉരുത്തിരിഞ്ഞത് എന്നാണ് പണ്ഡിത മതം. ഇവിടം ഒരു വാണിജ്യകേന്ദ്രവും, കലാകേന്ദ്രവും...
കൂടുതൽ വായിക്കുക