ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഹസീന കാസിം

പ്രസിഡൻ്റ്

ഗിരീഷ് ബാബു കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സംഗീത പ്രസാദ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അപ്പു എൻ സി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലതിക കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹാരിസ് എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങള്‍ ജില്ല:പാലക്കാട്ബ്ളോക്ക്:കുഴല്‍മന്ദംവിസ്തീര്‍ണ്ണം:35.83ച.കി.മീവാര്‍ഡുകളുടെ എണ്ണം:17ജനസംഖ്യ:22452പുരുഷന്‍മാര്‍:10834സ്ത്രീകള്‍:11618ജനസാന്ദ്രത:627സ്ത്രീ : പുരുഷ അനുപാതം:1092മൊത്തം സാക്ഷരത:76.96സാക്ഷരത (പുരുഷന്‍മാര്‍ ):85.32സാക്ഷരത (സ്ത്രീകള്‍ ):69.32Source : Census data 2001

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

സാമൂഹിക സാംസ്ക്കാരിക ചരിത്രം കുത്തന്നൂരിന്റെ ദേശചരിത്രം, പഴയ പാലക്കാട് തരൂര്‍ സ്വരൂപത്തിന്റെ രാജ്യചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വടമലയ്ക്കും തെന്മലയ്ക്കും ഇടയിലായി കിടക്കുന്ന ഈ പ്രദേശം 18-ാം നൂറ്റാണ്ടില്‍ നടുവട്ടം എന്നറിയപ്പെട്ടു. കരിമ്പനകളും കാട്ടാറുകളും പാറകെട്ടുകളും പാടശേഖരങ്ങളും ഉള്‍പ്പെട്ട ഹരിതാഭമായ ഒരു ഭൂപ്രദേശമായിരുന്നു കുത്തന്നൂര്‍. തരൂര്‍ സ്വരൂപത്തിന്റെ അധീനതയില്‍ നിന്നും 1756-1757 കാലഘട്ടത്തില്‍ അവരുടെ രാജ്യം സാമൂതിരി പിടിച്ചെടുത്തെന്നും അതിനെ മൂന്നായി പകുത്ത് നടുഭാഗത്തിന് നടുവട്ടം എന്നും പേരിട്ടു എന്നുമാണ് ചരിത്രം. ആ നടുവട്ടം രാജ്യത്തിന്റെ 22 ഗ്രാമങ്ങളിലൊന്നാണ് കുത്തന്നൂര്‍. കൂത്തിന്റെ ഈറ്റില്ലം എന്ന നിലയ്ക്കോ, വൈശ്യ ജാതിക്കാര്‍ക്ക് പണ്ടുണ്ടായിരുന്ന “കുത്തന്‍” എന്ന പട്ടപ്പേരില്‍ നിന്നാ ആയിരിക്കണം സ്ഥല നാമം ഉരുത്തിരിഞ്ഞത് എന്നാണ് പണ്ഡിത മതം. ഇവിടം ഒരു വാണിജ്യകേന്ദ്രവും, കലാകേന്ദ്രവും...

കൂടുതൽ വായിക്കുക