സ്ഥാപന ഘടന

 

കുത്തനൂർ ഗ്രാമപഞ്ചായത്ത്

 

ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക സ്ഥാപന ഘടനയും നിർവഹണ വിഭാഗവും.

ഭരണനേതൃത്വം

🙋 പ്രസിഡന്‍റ്  ഭരണത്തലവൻപഞ്ചായത്തിന്‍റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്‍റ്. പഞ്ചായത്തിന്‍റെ വികസന പ്രവർത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നൽകുന്നു.
👨‍💼വൈസ് പ്രസിഡന്‍റ് ഉപഭരണത്തലവൻഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിർവ്വഹിക്കുന്നത് വൈസ് പ്രസിഡന്‍റാണ്.

🗂️സ്ഥിരം സമിതികള്‍ (Standing Committees)

💰ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി സ്ഥിരം സമിതിപഞ്ചായത്തിന്‍റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി.
🛣️വികസനസ്റ്റാന്റിംഗ് കമ്മിറ്റിസ്ഥിരം സമിതിപഞ്ചായത്തിന്‍റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.
🩸ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റിസ്ഥിരം സമിതിപഞ്ചായത്തിന്റെl ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണ്.
👨🏾‍👨🏾‍👧🏾ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിസ്ഥിരം സമിതിപഞ്ചായത്തിന്‍റെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സമിതിയാണ്. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു.
🥇മറ്റ് ഉപസമിതികള്‍ഉപസമിതികൾപ്രത്യേക മേഖലകളിലെ പ്രവർത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്. വിവിധ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നു.

💼ഔദ്യോഗിക ഉദ്യോഗസ്ഥ വിഭാഗം (Administrative Wing)

👩🏻‍💼സെക്രട്ടറിപ്രധാന ഭരണ നിർവ്വഹണ ഉദ്യോഗസ്ഥന്‍ പഞ്ചായത്തിന്‍റെ നിയമപരവും സാങ്കേതികവുമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.

  • ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.
  • വിവിധ പദ്ധതികളുടെ നിർവ്വഹണ ചുമതലകളും വഹിക്കുന്നു.

👩🏻‍💼അസിസ്റ്റന്‍റ്  സെക്രട്ടറി ഭരണ നിർവഹണം പഞ്ചായത്തിന്‍റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങള്‍ക്ക് സഹായം നല്കുന്നു.

  • കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവർത്തിക്കുന്നു.
  • പട്ടികജാതി വികസന പദ്ധതികളുടെ നിര്വ ഹണ ചുമതലകളും വഹിക്കുന്നു.

👩🏻‍💼ജൂനിയര്‍ സൂപ്രണ്ട്/ഹെഡ് ക്ലർക്ക് ഓഫീസ് മേൽനോട്ടംപഞ്ചായത്തിന്‍റെ ദൈനംദിന ഓഫീസ് പ്രവർത്തനങ്ങള്‍ക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ്.

  • ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്ത്തയനങ്ങളും ഏകോപിപ്പിക്കുന്നു.
  • ജീവനക്കാരുടെ പ്രവര്ത്ത നങ്ങള്ക്ക് മേല്നോഗട്ടവും നിയന്ത്രണവും നല്കു ന്നു.

👩🏻‍💼അക്കൗണ്ടന്‍റ് ധനകാര്യ വിഭാഗംപഞ്ചായത്തിന്‍റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്‍റ്.

  • വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു.
  • ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.

👩🏻‍💼സീനിയര്‍ ക്ലർക്ക് ക്ലറിക്കല്‍ വിഭാഗം - സീനിയര്‍ഓഫീസ് രേഖകളും ഭരണ നടപടികളും മേല്നോ‍ട്ടം വഹിക്കുന്ന ജീവനക്കാരനാണ് സീനിയര്‍ ക്ലർക്ക് .

  • വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
  • പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.

👩🏻‍💼ക്ലർക്ക് ക്ലറിക്കല്‍ വിഭാഗം-ജൂനിയര്‍പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് ക്ലർക്ക്

  • നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു.
  • വാര്ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്ത്ത നങ്ങളും നിര്വഡഹിക്കുന്നു.

👩🏻‍💼ഓഫീസ് അറ്റന്‍റന്‍റ് ഓഫീസ് ജനറൽ ഹെൽപ്പ്പഞ്ചായത്തിന്‍റെ ദൈനംദിന ഓഫീസ് പ്രവർത്തനങ്ങള്‍ക്ക് സഹായം നല്കു‍ന്നു.

  • രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവർത്തനങ്ങള്‍ നിർവഹിക്കുന്നു.
  • ഓഫീസിലേക്ക് വരുന്നതും പുറത്തേക്ക് അയക്കുന്നതുമായ കത്തുകൾ, നോട്ടീസുകൾ, മറ്റ് തപാലുകൾ എന്നിവ കൃത്യമായി വിതരണം ചെയ്യുക.

🧹പാർട്ട് ടൈം സ്വീപ്പർഓഫീസ് പരിപാലനംപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെയും പരിസരത്തിന്‍റെയും ശുചിത്വം പൂർണ്ണമായി ഉറപ്പുവരുത്തുന്ന ജീവനക്കാരനാണ്.

  • ഓഫീസും അനുബന്ധ മുറികളും ദിവസേന വൃത്തിയാക്കി സൂക്ഷിക്കുന്നു.
  • പൊതുജനങ്ങൾക്ക് ആരോഗ്യകരമായ ഓഫീസ് അന്തരീക്ഷം ഒരുക്കാൻ സഹായിക്കുന്നു.

👥പ്രധാന ഘടകങ്ങൾ (Core Components)

👥 1. ഗ്രാമസഭപഞ്ചായത്തിലെ ജനങ്ങളുടെ പൊതുയോഗമാണ് ഗ്രാമസഭ. വികസന പദ്ധതികൾ, പൊതുജന ആവശ്യങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചര്ച്ചു ചെയ്ത് തീരുമാനങ്ങൾ നിര്ദോശിക്കുന്നു.
🏛️ 2. ഗ്രാമപഞ്ചായത്ത് കമ്മിറ്റിജനപ്രതിനിധികളടങ്ങിയ ഭരണസമിതിയാണ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി.പഞ്ചായത്തിന്റെ വികസനവും ഭരണപരമായ കാര്യങ്ങളും നിയന്ത്രിക്കുന്നു.
👤 3. പ്രസിഡന്‍റ് & വൈസ് പ്രസിഡന്‍റ് പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കളാണ് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും. ഭരണനടപടികൾക്ക് നേതൃത്വം നൽകുന്നു.
🗂️ 4. സ്ഥിരം സമിതികള്‍വികസനം, ധനകാര്യം, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രത്യേക സമിതികളാണ്.
👩🏻‍💼 5. പഞ്ചായത്ത് സെക്രട്ടറിപഞ്ചായത്തിന്‍റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.